റിയാദ്: റിയാദിന് വടക്ക് സുല്‍ഫിയിലെ ഇന്റലിജന്‍സ് സെന്ററിന് നേരെ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കാറില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സെന്ററിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിക്കവേ സുരക്ഷാ സേന തടയുകയായിരുന്നു.
അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച നാല് ഭീകരരെയും സൈന്യം വധിച്ചെന്നാണ് സൂചന. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.