ന്യൂ ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ക്ഷമ യാചിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് രംഗത്ത്.രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.നാളെ സുപ്രീം കോടതിയുടെ നടപടിക്ക് കാത്തിരിക്കുകയാണെന്നും നിര്‍മ്മല വ്യക്തമാക്കി.
കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ രാഹുല്‍ ഗാന്ധി നേരത്തേ ക്ഷമ പറഞ്ഞിരുന്നു.ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് പറഞ്ഞതില്‍ ഖേദിക്കുന്നതായി രാഹുല്‍ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രതിരോധ മന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിരോധ മന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനക്കെതിരേയും പ്രതികരിച്ചു.പാകിസ്ഥാനോടുള്ള പെരുമാറ്റത്തില്‍ ഇന്ത്യയുടെ സ്വഭാവപരമായ മാറ്റം വേണമെന്നായിരുന്നു ചിദംബരം പറഞ്ഞത്.എന്നാല്‍ ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന് രാഹുല്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു.ഇതിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് രാഹുലിന്റെ കുറ്റസമ്മതം.
അതേ സമയം ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുലിന്റെ സത്യവാങ്മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും