Kerala

പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം ; ടിക്കാറാം മീണയ്ക്ക് എതിരെ പരാതി

തിരുവനന്തപുരം ; പത്രപ്പരസ്യങ്ങളിൽ സ്വന്തം ചിത്രം വച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് എതിരെ പരാതി . സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് മീണ ലംഘിച്ചെന്നാണ് പരാതി.

ഹൈക്കോടതിയിലെ അഭിഭാഷകനായ കൃഷ്ണദാസാണ് ടിക്കാറാം മീണയ്ക്ക് എതിരായ പരാതി അദ്ദേഹത്തിനു തന്നെ നേരിട്ട് നൽകിയിരിക്കുന്നത് .തെരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ പരാതികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് നൽകേണ്ടത് എന്നതിനാലാണ് മീണയ്ക്ക് തന്നെ പരാതി നൽകിയിരിക്കുന്നത്.

ഏപ്രിൽ 21-ന് മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നൽകിയ പരസ്യത്തിൽ ടിക്കാറാം മീണയുടെ ചിത്രങ്ങളുണ്ടായിരുന്നു.

1K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close