തൃശൂർ : തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തൃശൂരിൽ എൽഡിഎഫ് ന്റെ പ്രചാരണം . ദൈവങ്ങളുടെ ചിത്രങ്ങൾ പ്രചാരണത്തിനുപയോഗിക്കരുതെന്ന ചട്ടമാണ് എൽഡിഎഫ് ലംഘിച്ചത് .
കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിനിടെ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ചിട്ടുള്ള കുടകൾ ഉപയോഗിച്ചത്. ചട്ടലംഘനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്ന് ബിജെപി പറഞ്ഞു .
കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സിപിഎം സംഘർഷമുണ്ടാക്കിയിരുന്നു . കഴക്കൂട്ടത്തിനു സമീപം എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ റോഡ് ഷോ തടയുകയും,പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ പ്രചാരണം തടയാൻ ശ്രമിക്കുകയും ചെയ്തു .
അമ്പലപ്പുഴയിൽ എൻ ഡി എ പ്രവർത്തകർക്ക് നേരെ ആക്രമണവും,കല്ലേറുമുണ്ടായി .സ്ത്രീകളടക്കമുള്ളവർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട് .