വോട്ടവകാശത്തെക്കുറിച്ചുള്ള വീഡിയോ ആല്‍ബവുമായി ബോളീവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്.താരം തന്നെ പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഷാരൂഖ് ഖാന് വീഡിയോ ഒരുക്കിയിരിക്കുന്നത്.
‘പ്രധാനമന്ത്രി മോദി സാഹിബ് ക്രിയേറ്റിവിറ്റിയേക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു.എന്നാല്‍ ഞാന്‍ വീഡിയോ ചെയ്യാന്‍ കുറച്ച് വൈകിപ്പോയി.എന്നാല്‍ വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകരുത്.വോട്ടിംഗ് എന്നത് നമ്മുടെ അവകാശം മാത്രമല്ല, മറിച്ച് അതൊരു ശക്തി കൂടിയാണ്’. ഷാരൂഖ് വ്യക്തമാക്കി.
എന്നാല്‍ വോട്ടു ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കാനാണ് ഇത്തരമൊരു വീഡിയോ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.മറിച്ച് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ അല്ല വീഡിയോ ആല്‍ബത്തിന്റെ ലക്ഷ്യമെന്നും ഷാരൂഖ് പറഞ്ഞു.