കൊല്ലം ; കരുനാഗപ്പള്ളിയിൽ എൻ ഡി എഫ് കാരുടെ വെട്ടേറ്റ് യുവമോർച്ച പ്രവർത്തകന് ഗുരുതരമായി പരിക്ക് . കാട്ടൂർ തെക്കതിൽ ഗോപിയുടെ മകൻ കൃഷ്ണകുമാർ (24) നെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
മാളിയേക്കൽ റിയാസ്, കാട്ടൂർ തെക്കതിൽ കോളനി നിവാസികളായ നിയാസ്, ഷഹനാസ്, അജ്മൽ, എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കൃഷ്ണ കുമാറിനെ വെട്ടി പരിക്കേൽപ്പിച്ചത്. മുഖത്തും, വയറ്റിനും, കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . കരുനാഗപ്പള്ളി എ സി പി യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി . കഴിഞ്ഞ ദിവസം കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ എൻ ഡി എ പ്രവർത്തകർക്ക് നേരെ എൽ ഡി എഫ് – എസ് ഡി പി ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു .നേതാക്കളടക്കം ഇവിടെ ചികിത്സയിലായിരുന്നു .അതിനു പിന്നാലെയാണ് ഇന്ന് യുവമോർച്ച പ്രവർത്തകന് വെട്ടേറ്റിരിക്കുന്നത്.