കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) പിക്നിക്സംഘടിപ്പിച്ചു. കബ്ദിൽ ഫാംഹൗസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം പരിപാടിയിൽഫോക്കിന്റെ അബ്ബാസിയ, ഫഹാഹീൽ, സെൻട്രൽമേഖലകൾക്ക് കീഴിലുള്ള 15 യൂണിറ്റുകളിൽ നിന്നുമായി 600 ൽ പരം കുടുംബാഗങ്ങൾ പങ്കെടുത്തു.
7മത് സുകുമാർ അഴീക്കോട് അനുസ്മരത്തിനുസംഘടിപ്പിച്ച പ്രബന്ധ രചന മത്സരവിജയികൾക്കുള്ളസമ്മാന വിതരണം, ഉപരി പഠനാർത്ഥം നാട്ടിലേക്പോകുന്ന ബാലവേദി കുട്ടികൾക്കുള്ള ഉപഹാരം എന്നിവചടങ്ങിൽ കൈമാറി.
കലാകായിക വിഭാഗം സെക്രട്ടറി ഷാജി കൊഴുക സ്വാഗതംആശംസിച്ച ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി സേവ്യർ ആന്റണി അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ്കെ. ഓമനക്കുട്ടൻ ഉത്ഘാടനംനിർവഹിക്കുകയുമുണ്ടായി. വൈസ് പ്രെസിഡന്റുമാരായ സാബു നമ്പ്യാർ(ഫഹാഹീൽ സോൺ), സുമേഷ്കെ(സെൻട്രൽ സോൺ), ഫോക്ക് ട്രെഷറർ വിനോജ്കുമാർ. ഉപദേശക സമിതി അംഗം അനിൽ കേളോത്ത്, വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ജനറൽകൺവീനർ സജിജ മഹേഷ്, ബാലവേദി കൺവീനർകുമാരി അനാമിക സോമൻ എന്നിവർ ആശംസകൾനേർന്നു. അബ്ബാസിയ മേഖലയുടെ ചുമതല വഹിക്കുന്ന ഫോക്ക് വൈസ് പ്രസിഡന്റ് രജിത് കെ സി നന്ദിപ്രകാശിപ്പിച്ചു.