കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം കമല്‍ സന്ദേശ് സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തികൊണ്ട് നടത്തിയ പരിപാടിയില്‍ അഡ്വ. എം.കെ.സുമോദ്, രാജീവ് , സുരേന്ദ്രൻ, അജികുമാർ ആലപുരം, വേണുഗോപാൽ, ശ്രീകല ദിലീപ് എന്നിവർ സംസാരിച്ചു.
അബ്ബാസിയ ഹുദാ അൽ അഹല്യ അറബിക് സ്കൂളിൽ നടന്ന പരിപാടിയില്‍ ബിനോയ് സെബാസ്റ്റ്യൻ, രാജ് ഭണ്ഡാരി, ഗായത്രി രവിന്ദ്രൻ, എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയാ പ്രസിഡന്റ്മാർ ഷാൾ അണിയിച്ചും രാജേഷ് തിരുവോണം മെമന്റോ നൽകിയും സദാനന്ദൻ മാസ്റ്ററെ ആദരിച്ചു. സംഘടനാ സെക്രട്ടറി പി വി.വിജയരാഘവൻ സ്വാഗതവും ട്രഷർ സുരേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു.