കുവൈറ്റ് സിറ്റി : എന്‍.ആര്.ഐ സ് ഓഫ് കുവൈറ്റ് ഫോര്‍ നമോ എഗൈന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് മംഗഫ് സംഗീതാഹാളില് നടന്നു. ഇലക്ഷന് പ്രചരണത്തിനും വോട്ട് ചെയ്യുന്നതിനുമായി നാട്ടിലേക്ക് യാത്രചെയ്യുന്ന എന്‍.ആര്.ഐസ് ഓഫ് കുവൈറ്റിന്റെ പതിനഞ്ച് അംഗങ്ങള്‍ക്കുള്ള വിമാന ടിക്കറ്റ് വിതരണവും വേദിയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികളെക്കുറിച്ച് ഡോക്ടര്‍ ശ്രീകൃഷ്ണന് വിശദീകരിച്ചു. അശോക് കുമാര്‍ പാഞ്ചാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജയകുമാര്‍, ഹരി ബാലരാമപുരം, ജയകൃഷ്ണന്, കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.