കുവൈറ്റ് സിറ്റി – വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് കുവൈറ്റില്‍ മൂല്യവർധിത നികുതി ഏർപ്പെടുത്തണമെന്ന GCC തീരുമാനത്തിന്റെ ചുവട് പിടിച്ചുള്ള പുതിയ നീക്കം. സൗദി യും , UAE യും കഴിഞ്ഞ വർഷം വാറ്റ് നടപ്പിലാക്കിയിരുന്നു. 2021-22 സാമ്പത്തിക വർഷം മുതൽ വാറ്റ് നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം. പുകയില ഉത്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കാകും തുടക്കത്തിൽ നികുതി ഏർപ്പെടുത്തുക. എന്നാൽ നികുതി ഏർപ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർലമെന്റിനെ മറികടന്ന് വാറ്റ് നടപ്പിലാക്കുക ദുഷ്ക്കരമാകും. കൂടുതൽ എണ്ണയിതര വരുമാനങ്ങളിലൂടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്താൻ വാറ്റ് ഉൾപ്പെടെ യുള്ള കാര്യങ്ങൾ അനിവാര്യമാണെന്ന് പാർലമെൻറിനെ ബോധ്യപ്പെടുത്താനാകും സർക്കാർ ശ്രമം.