ഇസ്ലാമാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രം ഇന്ത്യയുമായി സംസ്ക്കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാജ്യങ്ങളുമായി പാകിസ്ഥാൻ ഇപ്പോൾ തന്നെ നല്ല ബന്ധത്തിലാണ് , എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാത്രമാണ് സമാധാനവും ,സ്ഥിരതയും ഇല്ലാത്തത് .
പാകിസ്ഥാന്റെ ഇപ്പോഴത്തെ ഏക പ്രശ്നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു . അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാനെന്നും ഇമ്രാൻ ഖാൻ പറഞ്ഞു .