കുവൈറ്റ് സിറ്റി – കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (KERA) മഴവില്ല് 2019 എന്ന നാമധേയത്തിൽ കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ സബ്ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ ആയി നൂറിൽപരം കുട്ടികൾ പങ്കെടുത്തു.
ബെന്നി KO അധ്യക്ഷതവഹിച്ച യോഗം പ്രശസ്ത ചിത്രകാരൻ സാബു സൂര്യചിത്ര ഉത്ഘാടനം ചെയ്തു. വിബിൻ രാജൻ, ആൻസൻ പത്രോസ്, അനൂപ് അരവിന്ദ്, ലിജു ഗോപി, ധനരാജ് എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. ബിജു എസ്.പി. സ്വാഗതവും, രാജേഷ് മാത്യു നന്ദിയും പ്രകാശിപ്പിച്ചു. സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, ശശി കുമാർ, ഹംസകോയ, റെജി, ശ്രീജാ അനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.