തിരുവനന്തപുരം: പൊന്മുടി വയര്‍ലെസ് സ്റ്റേഷനില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എസ്പി മഞ്ജുനാഥ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. സംഭവത്തില്‍ പങ്കാളികളായ പോലീസുകാരെ എസ്പി സസ്പെന്‍ഡ് ചെയ്തു. ഒരു എസ്ഐക്കെതിരെ അച്ചടക്ക നടപടിക്കും ശുപാര്‍ശ ചെയ്തു.
പോലീസുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കളെയും എസ്പി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാനും എസ്പി നിര്‍ദേശിച്ചു.