പത്തനംതിട്ട: സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് സിപിഎം പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ആരോപിച്ചു. പോസ്റ്റല്‍ വോട്ടില്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം കൃത്രിമം നടത്തിയെന്നും 450 ജീവനക്കാരുടെ വോട്ടുകളാണ് ഇത്തരം നടപടിയിലൂടെ സിപിഎം സ്വന്തമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയില്‍ മത്സരിച്ചത് പിണറായി വിജയനാണെന്നും വീണാ ജോര്‍ജ്ജ് വെറുമൊരു സ്ഥാനാര്‍ത്ഥി മാത്രമായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു. വീണാ ജോര്‍ജ്ജിനെ പിന്തുണക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പറഞ്ഞത് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ്. സമുദായ സംഘടനകളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തകയാണെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.