മാറുന്ന ലോകത്തിനൊപ്പം സഞ്ചരിച്ച് തുടങ്ങിയ കെഎസ്ഇബി വീണ്ടും പഴയകാലത്തേക്ക് തിരിച്ച് പോയിരിക്കുന്നു.എല്ലാ വിവരവും ഓണ്‍ലൈനായി അറിയിക്കാറുള്ള കെഎസ്ഇബി ഇത്തവണ ഫ്യൂസ് ഊരിയ വിവരം ഉപഭോക്താവിനെ അറിയിച്ചത് പച്ചിലയില് കുറിപ്പെഴുതിയിട്ടാണ്.വ്യത്യസ്തമായ രീതിയിലുള്ള ഈ ‘അറിയിപ്പ്’ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ഇപ്പോള്‍ പ്രദേശത്ത് എവിടെയെങ്കിലും പവര്‍കട്ടോ ലോഡ്ഷെഡിംഗോ ഉണ്ടായാല്‍ ഫോണിലേക്ക് സന്ദേശമയച്ച് വിവരമറിയിക്കാനുള്ള കെഎസ്ഇബിയാണ് കേശവന് രാജശേഖരന് നായര്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ഉടമയെ ട്രോളിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
‘സമയത്ത് ഇലക്ട്രിസിറ്റി ബില്ലടക്കാന്‍ ഞാന്‍ മറന്നുപോയി.അവസാന തീയതി കഴിഞ്ഞപ്പോള്‍ തന്നെ കെഎസ്ഇബി ജീവനക്കാര്‍ കൃത്യമായി വന്ന് ഫ്യൂസ് ഊരിക്കൊണ്ടു പോയി.കറണ്ട് ബില്ല് അടച്ചില്ല എന്നൊരു സന്ദേശം പച്ചിലയില് എഴുതി ഇട്ടിട്ടുണ്ടായിരുന്നു.ഒരുപക്ഷേ ഇതാവും ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ ‘ഹരിത’മാകുന്നതിന്റെ ഏറ്റവും ശ്രേഷ്ഠമായ മാതൃക…’
പോത്തന്‍കോട് എന്ന സ്ഥലത്തിനടുത്ത് എവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്.കൂടുതല്‍ വിവരങ്ങളൊന്നും പോസ്റ്റില്‍ ലഭ്യമല്ല.നര്‍മ്മബോധമുള്ള കെഎസ്ഇബി ജീവനക്കാരനും ഉപഭോക്താവും ആയതുകൊണ്ട് സംഭവം വൈറലായിരിക്കുകയാണ്.