തിരുവനന്തപുരം: മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്. പൊതുജനമധ്യത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നടന് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു.പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ ലാല്‍ ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചത്.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല് നൂക്കുന്ന രംഗം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ ഖാദി ബോര്‍ഡ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ വസ്ത്രങ്ങള്‍ക്ക് ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാലിനെ പോലൊരാള്‍ അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ടമുണ്ടാക്കുമെന്നും സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനെതിരായായിരുന്നു മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചത്.