ഷാർജ എൻ എസ് എസ് വനിതാ വിഭാഗം “സഹൃദയ” സംഘടിപ്പിച്ച പാചക മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാചക വിദഗ്ധ വിനീത പ്ലാക്കോട്, ഷെഫ് ദ്രുമൈൽ മോദി എന്നിവർ വിധികർത്താക്കളായി.
പരിപാടിയുടെ ഭാഗമായി കഷ്ടതയനുഭവിക്കുന്നവർക്കുള്ള സഹായധന വിതരണവും ഉണ്ടായിരുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നും രക്ഷ തേടി യു എ ഇ യിലെത്തിയ കൊല്ലം സ്വദേശിനി അമ്പിളി ഓമനക്കുട്ടനുള്ള ധനസഹായ വിതരണം ചടങ്ങിന്റെ ഭാഗമായി നടന്നു.
ഷാർജ എൻ എസ് എസ് വനിതാ വിഭാഗം വൈസ് പ്രസിഡന്റ് രാജി ഉല്ലാസ്, സെക്രട്ടറി ബീന വിനോദ്, ലക്ഷ്മി ലാൽ, ഷാർജ എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട് സന്തോഷ് കുമാർ, സെക്രട്ടറി സതീഷ് കുമാർ, ഖജാൻജി അഭിലാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.