തിരുവനന്തപുരം: തമ്പാനൂര്‍ ബസ്റ്റാന്റിന് സമീപത്തു വെച്ച് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവ് ശ്രീലങ്കന്‍ സ്വദേശിയാണെന്ന് പോലീസ് അറിയിച്ചു.മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നാണ് യുവാവിന്റെ പേര്.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ വെച്ച് കസ്റ്റഡിയിലെയുത്ത യുവാവിന്റെ പക്കല്‍ തിരിച്ചറിയല്‍ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ല.തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തില്‍ എത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും വര്‍ക്കലയില്‍ നിന്ന് നാഗര്‍കോവിലിലേക്കുള്ള റെയില്‍വേ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.പോലീസും സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്