തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്നു നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ അഞ്ച് മണി വരെയാണ് പരീക്ഷ. ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പരീക്ഷ എഴുതുന്നത്. രാജ്യത്താകമാനം 15.19 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതാനായി അപേക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത് .ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും വിദ്യാര്‍ത്ഥികള്‍ കൈയില്‍ കരുതണം. വസ്ത്രധാരണത്തിനും നിബന്ധനകളുണ്ട്.