കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ വോയ്സ് കുവൈത്തിന്റെ കുടുംബാംഗവും പൊതുസമൂഹത്തിലെ നിറ സാന്നിധ്യവുമായിരുന്ന ബാലു ചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് വോയ്സ് കുവൈത്തിന്റെ നേതൃത്വത്തിൽ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി മനീഷ് കൈലാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു .
വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു അധ്യക്ഷത വഹിച്ചു . ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര , എൻ.ആർ.ഐസ്.ഓഫ് കുവൈത്ത് രക്ഷാധികാരി കെ.എ.എൻ. കർത്ത , ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ് , രഘുനാഥൻ നായർ സാബു. എം.പീറ്റർ , ഉഷാ ലക്ഷ്മി , ജയകൃഷ്ണ കുറുപ്പ് , ജിനേഷ് ജീവലൻ , പി.എം.നായർ , രഘുനാഥൻ ആചാരി , കേളോത്ത് വിജയൻ , മിനി കൃഷ്ണ , പി.ചന്ദ്രശേഖരൻ , നാട്യാലയ കൃഷ്ണപ്രകാശ് , ഷാജൻ കുനിയിൽ , അജീഷ്.കെ , എ.ആർ. സത്യൻ , കെ.ഗോപിനാഥൻ , കെ.വി.ഷാജി എന്നിവർ ബാലു ചന്ദ്രനെ അനുസ്മരിച്ച് സംസാരിച്ചു .
കുവൈത്തിന്റെ പൊതു മണ്ഡലത്തിൽ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ബാലു ചന്ദ്രന്റെ മരണം പ്രവാസി മലയാളികൾക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച എല്ലാവരും അനുസ്മരിച്ചു. വിവിധ സംഘടന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു . വോയ്സ് കുവൈത്ത് പ്രസിഡൻറ് വി.ഷനിൽ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി എം.ജി.റെജി മോൻ നന്ദിയും പറഞ്ഞു.