കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേളയിൽ 79 പോയിന്റുകളോടെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓവറോൾ കിരീടം നേടി. 18 പോയിന്റുകൾ വീതം നേടിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ചിലെ അന്ന എലിസബത്ത് രാജുവും, യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മേധാ ലക്ഷ്മിയും കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
25 പോയിന്റുകൾ നേടിയ മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിലെ രോഹിത് എസ്. നായരാണ് തുടര്‍ച്ചയായി നാലാം തവണയും ഈ വർഷത്തെ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത്. കലാതിലകം, കലാപ്രതിഭ ഓവറോൾ കിരീടം നേടിയ സ്കൂൾ എന്നിവർക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും കുവൈറ്റ് യൂണിവേഴ്സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം രമ്യാനന്പീശന്‍ വിതരണം ചെയ്തു. നിയമസഭാ സ്പീക്കര്‍ പി. രാമകൃഷ്ണന് മുഖ്യാതിഥിയായി പങ്കെടുത്തു. 78 പോയിന്റുകളോടെ ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റുകൾ കരസ്ഥമാക്കിയ അബാസിയ ഇന്ത്യൻ എഡുക്കേഷണൽ സ്കൂളിനാണ് (ഭാവൻസ്) മൂന്നാം സ്ഥാനം.