കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം അഴിച്ച് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാരക്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്ജുന് സിംഗിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ‘തൃണമൂല്‍ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്നും, തങ്ങളുടെ വോട്ടര്‍മാര്‍മാരെ ഇവര്‍ പോളിംഗ് സ്റ്റേഷനില്‍ എത്താന്‍ അനുവദിക്കുന്നില്ലെന്നും’ അര്ജുന് സിംഗ് ആരോപിച്ചു. സംഭവത്തില്‍ ഇലക്ഷന് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
West Bengal: Arjun Singh, BJP candidate from Barrackpore alleges that he was attacked by TMC workers, says,"I was attacked by TMC goons who have been brought from outside. Those people were scaring away our voters. I am injured." pic.twitter.com/lWXY3mbbZZ
— ANI (@ANI) May 6, 2019
മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ രീതിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അസനോള്‍ ബാബുള്‍ സുപ്രിയോയുടെ വാഹനം തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തിരുന്നു. ഏഴ് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് ഏഴ് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.
ബംഗാളിന് പുറമെ കശ്മീരിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പുല്‍വാമയിലെ ഒരു പോളിംഗ് ബൂത്തില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായി. ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.