ന്യൂ ഡല്‍ഹി: നാവിക സേനക്ക് കൂടുതല്‍ വീര്യം പകരാനൊരുങ്ങി ഐഎന്‍എസ് വേല. അവസാന വട്ട മിനുക്കു പണികള്‍ നടക്കുന്ന ഐഎന്‍എസ് വേല ഇന്ത്യയുടെ ആറ് സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനാണ്.
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസാണ് 2005-ലെ കരാര്‍ പ്രകാരം നാവികസേനയുടെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. കരാര്‍ പ്രകാരമുള്ള ആദ്യ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി 2018 ഡിസംബറിലാണ് നാവികസേനയുടെ ഭാഗമായത്. ഇതോടൊപ്പം ഐഎന്‍എസ് ഖണ്ഡേരി, ഐഎന്‍എസ് കരഞ്ച് എന്നീ അന്തര്‍വാഹിനികളും വൈകാതെ നാവികസേനയുടെ ഭാഗമാകും.
ജലോപരിതലത്തിലും ജലാന്തരത്തിലും ഒരുപോലെ ആക്രമണം നടത്താനുള്ള കഴിവാണ് സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ സവിശേഷത. ഇതോടൊപ്പം മറ്റ് അന്തര്‍വാഹിനികളെ തകര്‍ക്കാനും മൈനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുമുള്ള ശേഷി ഇവക്കുണ്ട്.