ന്യൂഡല്‍ഹി: ഫോക്സ് വാഗണില്‍ നിന്നും പിഴ ഈടാക്കാന്‍ ബലപ്രയോഗം നടത്തണ്ടായെന്ന് സുപ്രീം കോടതി. ഡീസല്‍ കാറുകളില്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഉപകരണം ഫോക്സ് വാഗണ്‍ ഘടിപ്പിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ വിധിച്ചിരുന്നു. 100 കോടി രൂപ സെന്‍ട്രല്‍ പൊല്യൂഷന്‍ ബോര്‍ഡിലേക്ക് അടയ്ക്കാനും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
രണ്ട് മാസത്തിനകം പിഴ ഈടാക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ കമ്പനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴ ഈടാക്കുന്നതിന് ബലപ്രയോഗം നടത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചത്. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.