ശ്രീനഗര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മുകശ്മീരിലെ പുല്‍വാമയിലെ വിവിധ ബൂത്തുകളില്‍ വ്യാപക ആക്രമണം. പുല്‍വാമയിലെ ഛത്പോരാ ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണമുണ്ടായി. ഇന്ന് രാവിലെ വോട്ടെടുപ്പിനിടെ പുല്‍വാമയിലെ റോഹ്മോ മേഖലയിലെ പോളിംഗ് ബൂത്തിന് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.
പുല്‍വാമയിലെ ത്രാല്‍ മേഖലയിലെ പോളിംഗ് ബൂത്തിലേയ്ക്ക് കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. . ജമ്മുകശ്മീരിലെ രണ്ട് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.