ബംഗളൂരൂ ; സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതൻ രക്ഷപ്പെട്ടതിനു പിന്നാലെ കർണ്ണാടകത്തിൽ അതീവ ജാഗ്രതാ നിർദേശം . കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഒരു മെട്രോ സ്റ്റേഷനിലാണ് സംഭവം .
സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ മെറ്റൽ ഡിറ്റക്ടറിൽ പിടിക്കപ്പെട്ട ഇയാളോട് വിശദമായ പരിശോധനയ്ക്കായി മാറി നിൽക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് . എന്നാൽ ഇയാൾ അതിനു നിൽക്കാതെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ഇതേ തുടർന്ന് ബംഗളൂരുവിലെ എല്ലായിടത്തും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി .