ദണ്ഡേവാഡ: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ ഏറ്റുമുട്ടല്‍. 2 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഗോണ്ഡേറാസ് കാടുകളില്‍ ഒളിച്ചിരുന്ന് വെടിയുതിര്‍ത്ത ഭീകരരെ ജില്ലാ പോലീസും പ്രത്യേക സുരക്ഷാ സേനയും സംയുക്തമായി നേരിടുകയായിരുന്നു.
അരാമ്പൂര് പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്ന് രാവിലെ 5 മണിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് നിന്നും ഒരു റൈഫിലും മറ്റ് ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ആഴ്ചയും ഛത്തീസ്ഗഡിലെ സുഖ്മയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു.