ബെയ്ജിംഗ് : സർക്കാർ ജീവനക്കാരും ,പ്രായപൂർത്തിയാകാത്തവരും റംസാൻ വ്രതമെടുക്കരുതെന്ന കർശന നിർദേശവുമായി ചൈനീസ് സർക്കാർ .
അറബ് രാജ്യങ്ങളിലെ പോലെ റംസാൻ മാസത്തിൽ ഹോട്ടലുകൾ അടച്ചിടരുത് . ഭക്ഷണവും,പാനീയങ്ങളും എപ്പോഴും ലഭ്യമാകണം . പാർട്ടി അംഗങ്ങൾ,നേതാക്കൾ,സർക്കാർ ജീവനക്കാർ,വിദ്യാർത്ഥികൾ,കുട്ടികൾ തുടങ്ങിയവർ ഒരു കാരണവശാലും റംസാൻ വ്രതം എടുക്കരുതെന്നും,മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും സർക്കാർ അറിയിപ്പിൽ പറയുന്നു .
കുട്ടികൾ പള്ളികളിൽ പോകുന്നില്ലെന്നും,മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്നും ഉറപ്പിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് . മൂന്നരക്കോടിയിലേറെ ഇസ്ലാം മതസ്ഥരാണ് ചൈനയിലുള്ളത് . സിൻ ജിയാംഗ് പോലെയുള്ള പ്രദേശങ്ങളിൽ ഇസ്ലാം വിശ്വാസം ശക്തമാകുന്നത് രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട് .