ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. മമതയുടെ പ്രസ്താവനകള്‍ അതിരുകള്‍ ലംഘിക്കുകയാണെന്ന് സുഷമ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ‘ മമത ജീ, ഇന്ന് നിങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. നിങ്ങളൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും, മോദി ജി രാജ്യത്തിന്റെ പ്രധാനമന്ത്രിയുമാണ്. ഭരണപരമായ കാര്യങ്ങളില്‍ നാളെയും നിങ്ങള്‍ക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടതായി വരുമെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
ഉറുദു കവിയായ ബഷീര്‍ ബദറിന്റെ വരികള്‍ ഉദ്ധരിച്ചു കൊണ്ടാണ് സുഷമ വിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യം നരേന്ദ്രമോദിയുടെ കരണത്തടിക്കുമെന്ന പ്രസ്താവനക്കെതിരെയായിരുന്നു സുഷമയുടെ വിമര്‍ശനം.