മരട്: മരട് നഗരസഭയിലെ അഞ്ച് അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം കെട്ടിടംപൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആശ്യപ്പെട്ടു.
അനധികൃത നിര്‍മ്മാണം നിമിത്തം ഇനിയും കേരളത്തിന് ഒരു പ്രളയക്കെടുതി താങ്ങാനാകില്ല. അതിനാല്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫൈത്ത്, ജെയ്ന്‍ ഹൗസിങ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ അപ്പാര്‍ട്ട്മെന്റുകളാണ് പൊളിച്ച് നീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.