സത്യമപ്രിയം

മാധവിക്കുട്ടിയെ പ്രണയം നടിച്ച് ചതിച്ച് വിറ്റപ്പോള്‍

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

മലയാളത്തിന്റെ മാധവിക്കുട്ടി, ആംഗലേയ സാഹിത്യത്തിലെ കമലാദാസ്, നാലപ്പാട്ട് മാധവിക്കുട്ടിയില്‍ നിന്ന് പ്രഭാത നക്ഷത്രം എന്നര്‍ത്ഥമുള്ള കമലാ സുരയ്യയായി 1999 ഡിസംബറില്‍ മതപരിവര്‍ത്തനം ചെയ്യുമ്പോള്‍ അത് ആഗോളതലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. ലോകപ്രശസ്തയായ എഴുത്തുകാരി കമലാദാസിനെ മതപരിവര്‍ത്തനം ചെയ്തത് ലോകം മുഴുവന്‍ ആഘോഷിക്കപ്പെട്ടു. കഴിഞ്ഞ ഒരു സഹസ്രാബ്ദമായി വാളും ഗോമാംസവും മുതല്‍ മലപ്പുറം കത്തിയും ബോംബും വരെ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ ഭാരതത്തെ ഇസ്ലാമികവത്കരിക്കാനും ലോകസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഹിന്ദുത്വത്തെ ഖലീഫാഭരണത്തിന്‍ കീഴിലാക്കാനും നടത്തിയ എല്ലാ ഹീനശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ പ്രഭാത നക്ഷത്രമായി ഇരുളിന്റെ സന്തതികള്‍ക്ക് പുലരും മുന്‍പേ വീണുകിട്ടിയ ശുക്രനക്ഷത്രമായിരുന്നു കമലാസുരയ്യ.

ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഈ മതപരിവര്‍ത്തനത്തിന്റെ പിന്നിലും ഒരു ലൗജിഹാദ് ഉണ്ടെന്നും കോടികളുടെ പണം ഒഴുകിയെന്നും ഒക്കെ അന്നേ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. പക്ഷേ, ആരും അത് ധൈര്യമായി പറയാന്‍ തയ്യാറായില്ല. അടുത്തിടെ ഇടതുസഹയാത്രികനും സാമൂഹിക പ്രവര്‍ത്തകനുമായ എ പി അഹമ്മദ്, മലപ്പുറം ജില്ലയിലെ എടക്കരയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇതിലെ ഗൂഢാലോചനകള്‍ തുറന്നടിച്ചു. കാനഡക്കാരിയായ വിഖ്യാത എഴുത്തുകാരി മെര്‍ലി വീസ്‌ബോഡ് എഴുതിയ ‘ദ ലൌ ക്യൂന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ പിന്നിലെ സംഭവങ്ങള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ സംഭവം ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എ പി അഹമ്മദ് പറഞ്ഞത്. വീസിബോഡിന്റെ പുസ്തകം അവര്‍ തയ്യാറാക്കിയ ശേഷം മാധവിക്കുട്ടിയെ വായിച്ച് കേള്‍പ്പിച്ചതാണ്. തന്റെ മരണശേഷം സമദാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് ദു:ഖകരമായതുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാനും മറ്റൊരു പേര് ഉള്‍പ്പെടുത്താനും അവര്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അവര്‍ സമദാനിയുടെ പേര് സാദിഖലി എന്ന് മാറ്റുകയായിരുന്നു.

ഒരു ബന്ധു വഴിയാണ് മാധവിക്കുട്ടിയെ കാണാന്‍ സമദാനി എത്തിയത്. അന്ന് സംസാരിച്ചിരുന്ന് ഗസലുകളിലേക്കും കവിതകളിലേക്കും വിശ്വസാഹിത്യത്തിലേക്കുമൊക്കെ അവര്‍ പോയി. പക്ഷേ, ഊണു കഴിക്കുമ്പോള്‍ ഉരുള ചോദിച്ച സമദാനിയോട് മ്ലേച്ഛന്റെ ചുണ്ടില്‍ തൊടാന്‍ കുലസ്ത്രീക്ക് കഴിയില്ലെന്ന് തുറന്നടിച്ച മാധവിക്കുട്ടിയുടെ ചുണ്ടും മുഖവും മാത്രമല്ല, മനസ്സും ഉടലും പ്രണയം നടിച്ച് അയാള്‍ കവര്‍ന്നു എന്ന് വീസ്‌ബോഡ് പറയുന്നു. അന്നത്തെ സന്ദര്‍ശനം ഒരു വഴിത്തിരിവായി. അന്ന് പോയതിനുശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിടത്തു നിന്നൊക്കെ സമദാനി മാധവിക്കുട്ടിയെ വിളിച്ചു. പൂത്തുലഞ്ഞ പ്രണയത്തിന്റെ ഭാഗമായി അയാളോട് സംസാരിക്കാന്‍ മാത്രം അവര്‍ ഒരു മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചു. പിന്നീട് സമദാനി മാധവിക്കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ശേഷം ഭാര്യയെയും മറ്റും അവരുടെ വീട്ടിലെ ചടങ്ങിനായി വിട്ടു. ആ രാത്രിയില്‍ 67 വയസ്സുള്ള, അമ്മയുടെ പ്രായമുള്ള മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വീസ്‌ബോഡിനെ ഉദ്ധരിച്ച് അഹമ്മദ് പറയുന്നു. അവര്‍ കലഹിച്ചപ്പോഴാണ് പത്ത് ദിവസത്തിനുള്ളില്‍ വിവാഹം കഴിക്കാന്‍ സമ്മതിച്ചത്. പക്ഷേ, പിന്നീട് ഫോണ്‍ പോലും എടുക്കാതെ സമദാനി ഒഴിഞ്ഞുമാറുകയായിരുന്നു. വാക്കു പാലിച്ച മാധവിക്കുട്ടി മതം മാറി. സമദാനി എത്തുമെന്ന പ്രതീക്ഷയിലാണ് അവര്‍ കാത്തിരുന്നത്. പ്രഭാഷകന്‍, വാഗ്മി, ഇംഗ്ലീഷും ഉറുദുവും അറബിയും മലയാളവും ഒരുപോലെ പ്രവഹിക്കുന്ന വാഗ്‌ധോരണി. സംസ്‌കാരസമ്പന്നന്‍. ഗസലുകളും ഇശലുകളും നേരിയ നിലാവില്‍ അലിഞ്ഞിറങ്ങുമ്പോള്‍ സ്‌നേഹത്തിനും പ്രണയത്തിനും ഒരു മുത്തുച്ചിപ്പിയെ പോലെ കൊതിച്ച്, ജലപ്പരപ്പില്‍ പടര്‍ന്നൊഴുകിയ കമലാദാസ്, ചതിയറിയാതെ ആ വാഗ്‌ധോരണിയില്‍ വീണുപോവുകയായിരുന്നു.

കേരളത്തിന്റെ സാമൂഹികരംഗത്ത് പുയിസ്ലാമിനെ കൊണ്ട് ഒരു പുതിയ സ്വപ്‌നസാമ്രാജ്യം പടുത്തുയര്‍ത്താനാണ് ഇസ്ലാമിക ഭീകരരും മതമൗലികവാദികളും ശ്രമിച്ചത്. ഇല്ലാത്ത ഭീഷണിയുടെ പേരില്‍ എന്‍ ഡി എഫുകാര്‍ മാധവിക്കുട്ടിക്ക് സംരക്ഷണം ഏര്‍പ്പെടുത്തി. മലബാറില്‍ നിന്ന് ഇസ്ലാമിക വിഭവങ്ങളുമായി പുയിസ്ലാമിനെ കാണാന്‍ ഹിജാബും ബുര്‍ഖയും ധരിച്ച അതിഥികളെത്തി. മെര്‍ലി വീസ്‌ബോഡ് ആ വരവിനെ കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവരോട് സ്വതസിദ്ധമായ മന്ദ്രമധുര ശബ്ദത്തില്‍ സംസാരിക്കവേ അറേബ്യന്‍ സൂഫിനൃത്തത്തിലെന്ന പോലെ ആകാശത്തില്‍ സ്വന്തം കരങ്ങളാല്‍ മാന്ത്രിക ചലനങ്ങള്‍ നടത്തുന്ന കമലയെ വിമാനയാത്രയുടെ ആലസ്യത്തില്‍ വന്നുകാണുന്നതിനെ കുറിച്ച് അവര്‍ ഓര്‍മ്മിക്കുന്നു. മതം മാറ്റിയ ചതിക്കുശേഷം സമദാനിയെ കാണാതായപ്പോള്‍ ജീവിതം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും വീണ്ടും മറ്റൊരു പുതിയ പ്രണയത്തിന്റെ വഴിയിലേക്ക് പോയതും ഒക്കെ മാധവിക്കുട്ടിയുടെ അനുമതിയോടെ തന്നെ വീസ്‌ബോഡ് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പൂനെയിലേക്ക് മാധവിക്കുട്ടി ജീവിതം പറിച്ചുനടുകയായിരുന്നു. പൂനെയില്‍ എത്തിയശേഷം ഹിജാബും ബുര്‍ഖയും വലിച്ചെറിഞ്ഞ കമലാ സുരയ്യ വീണ്ടും പഴയ മാധവിക്കുട്ടിയായി. അത് തുടരാന്‍ കുടുംബക്കാര്‍ അനുവദിച്ചില്ലത്രേ. മുസ്ലീം മതഭീകരര്‍ വധിക്കുമെന്ന ഭീഷണിയിലാണ് അവരെ വീണ്ടും പര്‍ദ്ദക്കുള്ളിലാക്കിയത്. എപ്പോഴോ ലീലാ മേനോനെയും ചുള്ളിക്കാടിന്റെ ഭാര്യ വിജയലക്ഷ്മിയെയും കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ലീലാ മേനോന്‍ പൂനെയിലെത്തി. ലളിതാസഹസ്രനാമവും കൃഷ്ണഗീതികളും കേള്‍ക്കാന്‍ ആഗ്രഹിച്ച മാധവിക്കുട്ടി അതൊക്കെ അവരോട് പാടിക്കേള്‍പ്പിക്കാന്‍ പറഞ്ഞു. പിന്നീട് ഒരിക്കലും മാധവിക്കുട്ടി കേരളത്തിലേക്ക് വന്നില്ല. ഹിന്ദുത്വത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയും ഹിന്ദുവായി മരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത മാധവിക്കുട്ടിയെ കമലാ സുരയ്യയാക്കി പാളയം പള്ളിയില്‍ ഖബറടക്കിയതിന്റെ ഗൂഢാലോചനയും എ പി അഹമ്മദ് തുറന്നുകാട്ടിയിട്ടുണ്ട്. സംഘടിത മതവും മതഭീകരതയും ഉയര്‍ത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നും മെര്‍ലി വീസ്‌ബോഡിന്റെയും ലീലാ മേനോന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമദാനിക്കെതിരെ ബലാത്സംഗക്കേസ് എടുക്കണമെന്നുമാണ് എ പി അഹമ്മദ് ആവശ്യപ്പെട്ടത്.

സമദാനിയെ സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയും മുസ്ലീം ലീഗിന്റെ നിശ്ശബ്ദത കുറ്റസമ്മതമായി കണക്കാക്കണമെന്നുമാണ് പ്രശസ്ത സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞത്. ഹിന്ദുത്വം, സനാതനധര്‍മ്മം മോശമായതുകൊണ്ട് കാരുണ്യത്തിന്റെ മതം തേടിയല്ല മാധവിക്കുട്ടി മതപരിവര്‍ത്തനം ചെയ്തതെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ലൗജിഹാദിന്റെയും മതഭീകരതയുടെയും ആഗോള മതപരിവര്‍ത്തന കച്ചവടത്തിന്റെയും ബലിയാടാണ് മാധവിക്കുട്ടിയെന്ന ലോകസാഹിത്യ നഭസ്സിലെ പ്രഭാതനക്ഷത്രം. 67 വയസ്സുള്ള മുത്തശ്ശിയെ പ്രണയത്തിന്റെ പേരില്‍ ലൗ ജിഹാദില്‍ കുടുക്കിയ സമദാനിക്ക് പച്ചക്കാമദേവനുള്ള പരമോന്നത് പുരസ്‌കാരം കന്നെ നല്‍കണം. പ്രണയം ജീവനെക്കാള്‍ വലുതാണ് എന്ന് കരുതിയ, ഗുരുവായുരപ്പന്റെ ഗോപികയായി കരുതി, ജീവിതം മുഴുവന്‍ ആ പൊന്നോടക്കുഴലിന് ചുറ്റും ആനന്ദനൃത്തം തീര്‍ത്ത സ്‌നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവത്തെ ഏതാനും വെള്ളിക്കാശിന് വിറ്റ ഈ കശ്മലന്‍ മുന്നോട്ടു വെയ്ക്കുന്നതാണോ സ്‌നേഹത്തിന്റെ മതം. കേരളത്തില്‍ ഹിന്ദുക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് പ്രണയത്തിന്റെ ചതിക്കുഴി ഒരുക്കി അവരെ പീഡിപ്പിച്ച് ചണ്ടിയാക്കി മാറ്റി വലിച്ചെറിയുന്ന ലൗജിഹാദിന്റെ ഇരയായിരുന്നു മാധവിക്കുട്ടി എന്ന സത്യം ഇപ്പോള്‍ പുറത്തുവരികയാണ്. എ പി അഹമ്മദ് പറഞ്ഞതുപോലെ അമ്മയുടെ പ്രായമുള്ള മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തതിന് മെര്‍ലി വീസ്‌ബോഡിന്റെയും ലീലാ മേനോന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമദാനിയ്‌ക്കെതിരെ കേസെടുത്താലേ നീതിയുടെ നിര്‍വ്വഹണം പൂര്‍ത്തിയാകൂ. എത്ര വലിയ സ്ഥാനത്തുള്ള ആളായാലും തെറ്റ് ചെയ്തു എന്ന് പുറത്തുവരുമ്പോള്‍ അതിനെതിരെ നടപടി ഉണ്ടാകുമ്പോഴേ നീതിനിഷേധം ഇല്ലാതാക്കാനാവൂ. മാധവിക്കുട്ടിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്‌കാരിക്കാതെ, അവരെ ഇഷ്ടമുള്ള ജീവിതത്തിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ ഭയത്തിന്റെ കുപ്പായത്തിലൊളിപ്പിച്ച ഭീതിയുടെ കാരണങ്ങളും പുറത്തു വരേണ്ടതുണ്ട്.

ഒരു നീര്‍മാതളം പോലെ സുഗന്ധവാഹിയായിരുന്ന, മനോഹരിയായിരുന്ന, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വിശുദ്ധിയില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മാധവിക്കുട്ടി എങ്ങനെയാണ് മാധവിക്കുട്ടി അല്ലാതായത് എന്നതിന്റെ പിന്നാമ്പുറക്കഥ കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ക്കുള്ള പാഠവും മുന്നറിയിപ്പുമാണ്. പ്രണയം നടിച്ച് നിങ്ങള്‍ക്കു പിന്നാലെ എത്തുന്ന ഇത്തരക്കാരുടെ പിന്നില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും നിങ്ങളെ വിറ്റു തിന്ന ചതിയും ക്രൂരതയും ഉണ്ടെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയണം. ഹിന്ദു പുരുഷന്മാര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. മസിലു പിടിച്ച് വീട്ടുകാരോടും ബന്ധുക്കളോടും ഒന്നു ചിരിക്കുകപോലും ചെയ്യാതെ, അവരുടെ താല്പര്യങ്ങളും പ്രശ്‌നങ്ങളും അറിയാതെ, ഒന്നു മടിയിലിരുത്തി കുട്ടികളെ താലോലിക്കാത്ത കുടുംബനാഥന്മാര്‍ക്കുള്ള മുന്നറിയിപ്പ്. മാധവിക്കുട്ടി നീര്‍മാതളം പൂത്തകാലം എന്ന തന്റെ പുസ്തകത്തില്‍ കോറിയിട്ടപോലെ, ‘പ്രകടമാകാത്ത സ്‌നേഹവും പിശുക്കന്റെ കൈയിലെ ക്ലാവുപിടിച്ച നാണ്യശേഖരവും ഒരേപോലെ പ്രയോജനരഹിതമാണ്’ എന്ന വാക്കുകള്‍ ഒരു പരിധിവരെ ആത്മകഥാപരമാണ്. സ്വന്തം വീട്ടുകാര്‍ക്കെങ്കിലും സ്‌നേഹം പകര്‍ന്നുകൊടുക്കാനും അവരെ അറിയാനും അവരോടൊപ്പം നില്‍ക്കാനും ഈ തരത്തില്‍ വരുന്നവരെ തിരിച്ചറിയാന്‍ പ്രാപ്തരാക്കുകയും ചെയ്താലേ ലൗജിഹാദിന് കടിഞ്ഞാണിടാനാകൂ. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ഇതിഹാസങ്ങളും അവരെ പഠിപ്പിക്കണം. നമ്മുടെ സംസ്‌കാരവും പാരമ്പര്യവും ലോകത്തലെ ഏറ്റവും മഹത്തരമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. എല്ലാ പ്രണയവും ലൗജിഹാദ് ആണെന്ന് പറയുന്നില്ല. പക്ഷേ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ജീവച്ഛവമാക്കി മാറ്റിയ പെണ്‍കുട്ടികളെ കേരള സമൂഹം തിരിച്ചറിയണം. യെമനിലും സിറിയയിലും ആടുമേയ്ക്കാന്‍ എന്ന പേരില്‍ കൊണ്ടുപോയി ഇസ്ലാമിക ഭീകരര്‍ക്ക് ലൈംഗിക അടിമകളാക്കാന്‍ വിറ്റ പെണ്‍കുട്ടികളെ കുറിച്ച് നമ്മള്‍ അറിയണം. അപ്പോഴേ സമദാനി എന്ന വിഷവൃക്ഷത്തിന്റെ അടിവേരുകള്‍ മലയാളിക്ക് മനസ്സിലാകൂ.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close