വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ പീഡനപരാതികള്‍ക്കു മേല്‍ നടപടിയെടുക്കാന്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും സംവിധാനമൊരുക്കണമെന്നും മാര്‍പ്പാപ്പ.
വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്കാന് കഴിയണം. പീഡനപരാതി അറിഞ്ഞാല്‍ വൈദികരും കന്യാസ്ത്രീകളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരാതി മൂടി വെയ്ക്കാന്‍ ശ്രമമുണ്ടായാലും റിപ്പോര്‍ട്ട് ചെയ്യണം. പരാതികള്‍ തുറന്ന് പറയാന്‍ ഇരകള്‍ക്ക് അവസരമൊരുക്കുകയും വേണം.
ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശിച്ചു.
അതേസമയം, പീഡനം സംബന്ധിച്ച പരാതികളുടെ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്.