ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയിലെ രണ്ട് നഗരങ്ങളിലുണ്ടാക്കിയ പ്രത്യാഘാതത്തിന്റെ ചിത്രങ്ങള്‍ പങ്ക് വച്ച് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും കനത്ത ചുഴലിക്കാറ്റായിരുന്നു ഫോനി. തീരദേശ മേഖലയിലുള്‍പ്പെടെ വീശിയടിച്ച ഫോനി ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്.
ഫോനി ആഞ്ഞടിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇരട്ട നഗരങ്ങളായ ഭുവനേശ്വറിന്റെയും കട്ടക്കിന്റെയും ചിത്രങ്ങള്‍ നാസ ട്വിറ്ററിലൂടെ പങ്ക് വച്ചത്. ഇവിടങ്ങളിലെ രാത്രി കാല ദൃശ്യങ്ങളാണ് പങ്ക് വച്ചിരിക്കുന്നത്. ഫോനി ഏറ്റവും അധികം ദുരിതം വിതച്ച രണ്ട് സ്ഥലങ്ങളാണിത്. ഫോനി വീശിയടിച്ചതിന് ശേഷം ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ചിത്രങ്ങളില്‍ കാണാം. ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പായി ഏപ്രില്‍ 30നാണ് ആദ്യത്തെ ചിത്രം എടുത്തിരിക്കുന്നത്. ഫോനിക്ക് ശേഷം മെയ് 5നാണ് രണ്ടാമത്തെ ചിത്രം എടുത്തിരിക്കുന്നത്.
നിരവധി ട്രാന്സ്മിഷന് ടവറുകളാണ് ഫോനിയില്‍ നശിച്ചത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ ചിത്രത്തിലെ പല സ്ഥലങ്ങളും ഇരുട്ടിലാണ് കിടക്കുന്നത്. മെയ് 12ഓടു കൂടി ഇവിടങ്ങളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 400 കെവിയുടെ അഞ്ച് ടവറുകള്‍, 220 കെവിയുടെ 27 ടവറുകള്‍, 130 കെവിയുടെ 21 ടവറുകള്‍ എന്നിവയ്ക്ക് പുറമെ നിരവധി വൈദ്യുത ലൈനുകളാണ് തകര്‍ന്ന് പോയത്. സുവോമി എന്‍പിപി സാറ്റലൈറ്റില്‍ നിന്നുള്ള വിസിബിള്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റര്‍ സ്യൂട്ടിന്റെ സഹായത്തോടെയാണ് നാസ ചിത്രങ്ങള്‍ തയാറാക്കിയത്.
Power outages in #Bhubaneswar and #Cuttack after Cyclone #Fani. https://t.co/X7A9NYDsGi #NASA #India pic.twitter.com/fA4raahpyb
— NASA Earth (@NASAEarth) May 8, 2019