ഷോപ്പിയാന്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ അറിവായിട്ടില്ല.
കഴിഞ്ഞ ആഴ്ചയില്‍ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗറി ജില്ലകളില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഷെല്ലാക്രമണത്തോടൊപ്പം പാക് സേന തുടര്‍ച്ചയായി വെടിവെയ്പ്പും നടത്തിയിരുന്നു.
രജൗറി ജില്ലയിലെ കേരി മേഖലയിലും പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയിലും പകല്‍ 11.00 മണിയോടെയായിരുന്നു പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്.
ഇന്ത്യന്‍ സേന അതിശക്തമായി തിരിച്ചടിച്ചിരുന്നു.