India

ബിജെപിക്ക് ലഭിക്കുന്ന പിന്തുണ മമതയെ ആശങ്കയിലാഴ്ത്തുന്നു; രാജ്‌നാഥ് സിംഗ്

മിഥിലാപുര്‍: ബംഗാളിലെ ബിജെപി അനുകൂല തരംഗത്തില്‍ മമത ആകെ ആശങ്കപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇക്കാരണത്താല്‍ അവര്‍ ആകെ താളം തെറ്റിയ അവസ്ഥയിലാണ്. ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യം സംസാരിക്കാന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പോലും ഫോണില്‍ സംസാരിക്കാന്‍ മമത തയാറായില്ലെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. ഒഡീഷ കഴിഞ്ഞാല്‍ ഫോനി ചുഴലിക്കാറ്റ് ഏറ്റവുമധികം ദുരിതം വിതച്ച സ്ഥലങ്ങളിലൊന്നാണ് ബംഗാള്‍. ഫോനി ആഞ്ഞടിച്ചപ്പോള്‍ മമതയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അവര്‍ പ്രതികരിക്കാന്‍ തയാറായില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിക്കെതിരെ മോശമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയും രാജ്‌നാഥ് സിംഗ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ‘ പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരും പ്രധാനമന്ത്രിക്കെതിരെ മോശമായ വാക്കുകളാണ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഏത് പാര്‍ട്ടിയില്‍ നിന്നുള്ളവരും ആയിക്കോട്ടെ, അവര്‍ വ്യക്തികള്‍ മാത്രമല്ല. ഒരു രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. അവരുടെ മാന്യത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്മാരുടേയും കടമയാണ്. ചിലര്‍ പറയുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന്, മറ്റൊരു കൂട്ടര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അഹങ്കാരി, ദുര്യോധന്‍, ഭീകരവാദി എന്നെല്ലാമാണ്.

ഞാന്‍ ഇത് വരെ ഒരു മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും എതിരെ മോശമായ വാക്കുകള്‍ പ്രയോഗിച്ചിട്ടില്ല. പ്രതിപക്ഷം ചെയ്യുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇതിനെല്ലാം ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാളെയാണ് ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ്. എട്ട് ലോക്‌സഭ മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

311 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close