ചൈനയില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമാവുകയാണ്. പല ആളുകള്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു വീഡിയോ ആണിത്. ഡോക്ടര്‍ ഒരാളുടെ ചെവി വൃത്തിയാക്കുന്നതും, തുടര്‍ന്ന് ജീവനുള്ള ഒരു എട്ടുകാലി ചെവിക്കുള്ളില്‍ നിന്ന് ഇറങ്ങി വരുന്നതുമായ ഒരു വീഡിയോയാണിത്. ലീ എന്ന യുവാവിനാണ് ഈ ദുരവസ്ഥ സംഭവിച്ചത്. ചെവിക്കുള്ളില്‍ കടുത്ത അസ്വസ്ഥതയും ചൊറിച്ചിലും വന്നതിനെ തുടര്‍ന്നാണ് ലീ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്കായി എത്തുന്നത്.
ആദ്യ ഘട്ട പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും, വിശദ പരിശോധനില്‍ എട്ട് കാലുള്ള ജീവിയെ കണ്ടെത്തുകയായിരുന്നു. മൈക്രോസ്കോപ്പ് വഴി നടത്തിയ പരിശോധനയിലാണ് എട്ടുകാലിയെ കണ്ടെത്തിയത്. എട്ടുകാലി ലീയുടെ ചെവിയില്‍ സുഖമായി ഇരിക്കുകയായിരുന്നുവെന്ന് മാത്രമല്ല, അതിനുള്ളില്‍ വല നെയ്യുകയും ചെയ്തിട്ടുണ്ട്.
വലിപ്പത്തില്‍ തീരെ ചെറുതായതിനാല്‍ ചവണകള്‍ ഉപയോഗിച്ചോ മറ്റ് ഉപകരണങ്ങള്‍ ഉപയോഗിച്ചോ എട്ടുകാലിയെ നീക്കം ചെയ്യുന്നത് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ചെവിക്കുള്ളില്‍ ഉപ്പ് നീര് ഒഴിച്ചാണ് എട്ടുകാലിയെ പുറത്തെത്തിച്ചത്. ലീയെ പരിശോധിച്ച ഡോക്ടര്‍ തന്നെയാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചതും പുറത്ത് വിട്ടതും. സമാന അസ്വസ്ഥതകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ മടിച്ച് നില്‍ക്കാതെ എത്രയും വേഗം ചികിത്സ തേടണമെന്നും ലീയെ പരിശോധിച്ച ഡോക്ടര്‍ പറയുന്നു.