ട്യുണീസ്: അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 65 പേര് മരിച്ചതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് റെഫ്യൂജി ഓഫീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്യുണീഷ്യയിലെ തീരത്തിനടുത്താണ് ബോട്ട് മുങ്ങിയത്.
70 ലേറെ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് സ്ഫാക്സ് തീരത്തിടത്തുവെച്ചാണ് മുങ്ങിയതെന്ന് ടുണീഷ്യയിലെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ബംഗ്ലാദേശ്, മൊറോക്കോ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
യൂറോപ്പിലേയ്ക്ക് കടക്കാനുള്ള എളുപ്പമാര്‍ഗമെന്ന നിലയിലാണ് അഭയാര്‍ത്ഥികള്‍ മെഡിറ്ററേനിയന്‍ കടല്‍ മുറിച്ച് കടക്കുന്നത്. ലിബിയയിലെ പടിഞ്ഞാറന്‍ തീരം ലക്ഷ്യമാക്കിയാണ് ഇവര്‍ നീങ്ങുന്നത്.
ലോകത്തില്‍ സമുദ്രങ്ങളില്‍ മുറിച്ച് കടക്കന്‍ ഏറ്റവും പ്രയാസമേറിയതാണ് മെഡിറ്ററേനിയന്‍ സമുദ്രം. ചെറുബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം ആള്ക്കാര് കയറിയതാണ് അപകടകാരണം. ഇത്തരം ബോട്ടുകളിലുള്ള യാത്ര അത്യന്തം അപകടം നിറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷവും ഇവിടെ ബോട്ട് മുങ്ങി 14 പേര് മരിച്ചിരുന്നു.