ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ മുന്‍ മന്ത്രിയായിരുന്ന രാജ്കുമാര് ചൗഹാന് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.രാജ്കുമാര് ചൗഹാന് കോണ്‍ഗ്രസിനു വേണ്ടി 4 തവണ എംഎല്‍എ ആയിട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് രാജ്കുമാറിന് സീറ്റ് നിഷേധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ മികച്ചതാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പാര്‍ട്ടി ആംഗത്വം ലഭിച്ച ശേഷം അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഷീല ദീക്ഷിതിനെ വിമര്‍ശിച്ച അദ്ദേഹം ഷീല ദീക്ഷിതിന്റെ മാനസികനില തകരാറിലാണെന്നും അവര്‍ എല്ലാം മറന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ചൗഹാന് പാര്‍ട്ടി വിട്ടതിലൂടെ തുറന്നു കാണിക്കപ്പെടുന്നത് കോണ്‍ഗ്രസിന്റെ നയങ്ങളാണെന്ന് മനോജ് തിവാരി അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാവായ രാജ്കുമാര് ചൗഹാന് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.