India

‘അവാർഡ് വാപ്പസി’ സംഘം എന്തു കൊണ്ട് ആൾവാറിന്റെ മകളുടെ ദു:ഖത്തിൽ നിശ്ശബ്ദത പാലിക്കുന്നു ?’; പ്രധാനമന്ത്രി

ഗാസിപുർ: രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലേക്ക് നീങ്ങവെ തങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന ചില സാംസ്കാരിക നായകർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ആൾവാറിൽ കഴിഞ്ഞ മാസം പീഡനത്തിനിരയായ ദളിത് പെൺകുട്ടിയെ തമസ്കരിക്കുകയാണ് ഇക്കൂട്ടരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ആൾവാറിന്റെ മകളുടെ ദു:ഖത്തിൽ അവാർഡ് വാപ്പസി സംഘം നിശ്ശബ്ദത പാലിക്കുന്നതെന്താണ്? കോൺഗ്രസ്സ് പോലും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല.’ പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിപുരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഗാസിപുരിൽ വോട്ടെടുപ്പ്.

രാജസ്ഥാൻ പൊലീസിന്റെയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെയും നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് സംഭവം മൂടി വെക്കാനാണ് സർക്കാരും പൊലീസും ശ്രമിച്ചത്. ഇത് സംസ്ഥാനത്തെ നിയമപരിപാലന സംവിധാനത്തിലെ പാളിച്ചയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനിലെ ആൾവാറിൽ പത്തൊൻപത് വയസ്സുകാരിയായ യുവതിയെ ഭർത്താവിന്റെ മുന്നിലിട്ട് അഞ്ച് പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു. ഭർത്താവിനെ മർദ്ദിച്ചവശനാക്കി കെട്ടിയിട്ട ശേഷമായിരുന്നു ക്രൂര പീഡനം. ഏപ്രിൽ 26നായിരുന്നു സംഭവം. അക്രമികൾ പീഢനദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയെങ്കിലും പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close