മസ്കറ്റ്: സൂർ യുണിവേറിസ്റ്റിയിലെ മാനുഷിക വിഭവശേഷി ( ഹ്യൂമൺ റിസോഴ്സ് )
പ്രൊഫസ്സർ ആയ കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബേസിൽ ജോൺ തോമസിന് മാനേജ്മന്റ്
രംഗത്തെ അധ്യാപന മികവിന് മൂന്നു രാജ്യാന്തര അംഗീകാരങ്ങൾ . വേൾഡ് ഫെഡറേഷൻ ഓഫ്
അക്കാഡമിക് എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂട്ടും , സി.എം.ഒ ഏഷ്യയും സംയുക്തമായി
നൽകുന്ന മികച്ച പ്രൊഫസ്സർക്കുള്ള അവാർഡും , ഗ്ലോബൽ ഔട്ട് റീച് റിസർച്ച്
എഡ്യൂക്കേഷണൽ അവാർഡും , മാനേജ്മന്റ് വിദ്യാഭ്യാസ രംഗത്തെ മികച്ച നൂറു
പ്രൊഫസ്സർമാരിൽ ഒരാളായി തിരഞ്ഞെടുത്തത് ഉൾപ്പടെ മൂന്നു ബഹുമതികൾ ആണ് ബേസിൽ
ജോണിന് ലഭിച്ചത് .
ഹ്യൂമൺ റിസോഴ്സ് രംഗത്തു പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെ
പ്രവർത്തന നിലവാരം അനുസരിച്ചു , വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനു നൽകുന്ന
സംഭാവനയിലൂടെ വിദ്യാർത്ഥികളുടെയും , സാധാരണക്കാരന്റെയും സാമൂഹിക ജീവിതത്തിൽ
വരുത്തുന്ന ഗുണപരമായ മാറ്റങ്ങൾ വിലയിരുത്തിയും ആണ് ഈ അവാർഡ് നൽകുന്നത് .
പത്തു പേരടങ്ങുന്ന ജൂറിയാണ് ബേസിലിനെ അവാർഡിന് തിരഞ്ഞെടുത്തത് . കഴിഞ്ഞ ദിവസം
അബുദാബിയിൽ വെച്ച് നടന്ന ചടങ്ങിൽ വേൾഡ് എഡ്യൂക്കേഷൻ കോൺഗ്രസ് ഫൗണ്ടർ ആയ ആർ.എൽ
.ഭാട്ടിയ ആണ് വേൾഡ് ഫെഡറേഷൻ ഓഫ് എഡ്യൂക്കേഷൻ ഇൻസ്ടിട്യൂട്ടിന്റെ അവാർഡ്
ബേസിലിനു സമ്മാനിച്ചത്. ഏപ്രിൽ 30 നു ഹൈദരാബാദിൽ വെച്ച് നടന്ന ചടങ്ങിൽ ആണ്
ഗ്ലോബൽ ഔട്ട് റീച് റിസർച്ച് എഡ്യൂക്കേഷൻ അവാർഡ് ലഭിച്ചത്, മാനേജ്മന്റ്
വിദ്യഭ്യാസ രംഗത്തെ മികച്ച പ്രൊഫസർക്ക് ഉള്ള അംഗീകാരം
മുംബൈയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും . നിലവിൽ സൂർ യുനിസെർസെറ്റിയിലെ
പ്രൊഫസ്സർ ആയ ബേസിൽ വാഗമണിലെ ടി.സി. സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിലെ
അദ്ധ്യാപകൻ ആയിരുന്നു .