UAE യിലെ ഇന്ത്യക്കാരുടെ കലാസാംസ്കാരിക സംഘടനയായ IPF (Indian Peoples Forum UAE) അൽ ഐൻ ഘടകം IFCA യുടെ സഹകരണത്തോടെ, ഭാരത് ഉത്സവ് എന്ന പേരിൽ മെയ് 3 ന് അൽ ഐനിലെ സൈദ് സെൻട്രൽ ലൈബ്രറിയിൽ ഒരു കലാമേള സംഘടിപ്പിക്കുകയുണ്ടായി. അൽ ഐനിലെ വിവിധ മേഖലകളിലുള്ള പ്രശസ്തരും സാധാരണക്കാരുമായ നിരവധി ആളുകളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായിരുന്നു.
വിവിധ ഭാരതീയ ഭാഷകളെയും കലാ സാംസ്കാരിക വൈവിധ്യങ്ങളെയും ഒരൊറ്റ വേദിയിൽ കണ്ടാസ്വദിക്കാൻ സദസ്യർക്ക് ലഭിച്ച അപൂർവ്വ ഭാഗ്യമായിരുന്നു. കുച്ചിപ്പുടി ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ ഇനങ്ങൾ ഉൾപ്പെടെ 25 ഓളം നൃത്ത രൂപങ്ങൾ അരങ്ങേറുകയുണ്ടായി. സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരവും അറബിക് നൃത്തങ്ങളും അതിഥികൾക്ക് ആസ്വാദ്യകരമായ അനുഭവമായിരുന്നു. നർത്തകിമാരായ ശ്രീമതി. സുധ ജയേഷ്, ശ്രോധാ രത്നാകരൻ അൽ ഐൻ പഞ്ചാബി നൃത്ത സംഘം എന്നിവർ സദസ്യരുടെ വിശേഷാൽ അനുമോദനങ്ങൾ നേടി.
HE Sheikh Dr. Mohmmed Musallam Bin Ham Al Ameri മുഖ്യ അതിഥിയായിരുന്നു. NMC Health Care ന്റെ വൈസ് പ്രസിഡന്റ് ശ്രീ മോഹിത് കുമാർ ചതുർവേദി, Tawam Hospital ലെ സീനിയർ സ്പെഷ്യലിസ്റ്റും മെഡിക്കൽ റീസെർച് ഡയറക്ടറുമായ Dr. സതീഷ് ചന്ദ്ര നായർ ,ജനം ടീവീയുടെ മിഡിൽ ഈസ്റ്റ് മേഖലയുടെ പ്രോഗ്രാം ഹെഡ് ശ്രീ. രാജീവ് കോടമ്പള്ളി, ബഹുമാന്യരായ ISC Al Ain പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് കലാമേള ഏറെ ശ്രദ്ധേയമായി.
ഭാരത് ഉത്സവത്തിലേക്ക് ശ്രീ മഹേശ് രാമാനുജം സദസ്സ്യരെ സ്വാഗതം ചെയ്തു. ശ്രീ ഭരത് കപൂറിന്റെ നന്ദി പ്രകാശനത്തോടെ ആദ്യ ഭാരത് ഉത്സവത്തിന് ശുഭ സമാപ്തിയായി.