Kuwait

ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ കൂപ്പണ്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി : അഹമ്മദി സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ്  പഴയ പള്ളിയിലെ ഹാർവെസ്റ്റ് ഫെസ്റ്റിവലിന്‍റെ കൂപ്പൺ പ്രകാശനം ചെയ്തു. അഹമ്മദി സെന്റ് പോൾസ് പള്ളിയിൽ ഇടവക വികാരി റവ. ഫാ. അനിൽ കെ. വർഗീസും മുൻ വികാരി റവ. ഫാ. എബ്രഹാം പാറമ്പുഴയും ചേർന്ന്  “സന്തോം ഫെസ്റ്റ് – 2019” കൂപ്പണ്‍ പ്രകാശനം നിർവ്വഹിച്ചു. ഫെസ്റ്റ് ജനറൽ കൺവീർ നൈനാൻ ചെറിയാൻ, ജോയിന്റ് കൺവീനർ വർഗ്ഗീസ് എബ്രാഹം, കൂപ്പൺ കൺവീനർ ഷിജു സൈമൺ, ഇടവക ട്രസ്റ്റി പോൾ വർഗ്ഗീസ്, സെക്രട്ടറി ബോബൻ ജോർജ്ജ് ജോൺ, മാനേജിംഗ് കമ്മറ്റി അംഗം റോയി എം. ജോയി തുടങ്ങിയവർ സംബന്ധിച്ചു. കുവൈറ്റിലെ പുരാതന ക്രൈസ്തവ ദേവാലയമായ പഴയപള്ളിയുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസം 25-ാം തീയതി സബാഹിയയിൽ വച്ച് നടത്തുന്ന സാന്തോം ഫെസ്റ്റ് നാനാജാതി മതത്തിൽ ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് സൗഹൃദത്തിന്റെ ഒത്തുചേരലും മതസൗഹാർദ്ദത്തിന്റെ ആഘോഷവും കൂടിയാണ്.

3 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close