UAE

ഭഗവത് ഗീതയുടെ ഏഴാം അധ്യായത്തെ അധികരിച്ച് നൃത്ത ശില്പം .

ഭഗവത് ഗീതയുടെ ഏഴാം അധ്യായത്തെ അധികരിച്ച് യു എ ഇ യിൽ അരങ്ങേറിയ നൃത്ത ശില്പം വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു. ദുബായ് ആസ്ഥാനമായ വിജ്ഞാൻ വികാസ് എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് നൃത്തശില്പം അവതരിപ്പിച്ചത്. മഹാത്മാ ഗാന്ധിയുടെത് ഉൾപ്പടെയുള്ള മഹത് വ്യക്തികളുടെ ജീവിത ദര്ശനങ്ങൾക്കും, സത്യാഗ്രഹം പോലുള്ള അഹിംസാ സമര രീതികൾക്കും പ്രചോദനമായ ഭഗവത് ഗീതയെ ആധുനിക ജീവിത സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി പഠന ക്‌ളാസുകൾ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് വിജ്ഞാൻ വികാസ്. ഗാന്ധിജിയുടെ ജീവിത മുഹൂർത്തങ്ങൾ കൂടി കോർത്തിണക്കിയാണ് ദി മഹാത്മാ – ഇൻസ്പയേഡ് ബൈ ഭഗവത് ഗീത എന്ന് പേരിട്ട നൃത്തശില്പം അരങ്ങിൽ എത്തിയത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ  വിജ്ഞാൻ വികാസ് സ്ഥാപകൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

3 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close