Oman

വിസ തട്ടിപ്പിൽ കുടുങ്ങി ഒമാനിൽ കുടുങ്ങിയ മലയാളിക്ക് സഹായഹസ്തവുമായി സേവാഭാരതി

വിസ തട്ടിപ്പിൽ കുടുങ്ങി ഒമാനിൽ കുടുങ്ങിയ മലയാളിക്ക് സഹായഹസ്തവുമായി സേവാഭാരതി. ജയിലിലാകുമെന്ന സാഹചര്യത്തിൽ നിന്നാണ് സേവാഭാരതിയുടെ ഒമാൻ ഘടകമായ സേവാ ഇടപെട്ടത് മൂലം വയനാട് സ്വദേശി സിദ്ധിഖിന് നാട്ടിൽ എത്താനായത്. ജലീൽ എന്ന ഏജന്റും, മറ്റൊരു ബന്ധുവും കൂടിയാണ് ജോലി വാഗ്ദാനം ചെയ്ത 65000 രൂപ വാങ്ങി ഒമാനിൽ എത്തിച്ചത്. 35000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു.

പക്ഷെ ലഭിച്ചത് ടൂറിസ്റ്റ് വിസയാണ്. പരാതി പറഞ്ഞപ്പോൾ രണ്ടു ദിവസത്തിനുള്ളിൽ വിസ ശരിയാകും എന്ന് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചു എന്ന് സിദ്ധിഖ് പറയുന്നു. ജോലിയില്ലാതെ കഷ്ടപ്പെട്ട് അവസാനം ഒരു പാകിസ്താനിയുടെ കീഴിൽ 16 ദിവസം ജോലി ചെയ്തു. ലേബർ കാർഡ് ഇല്ലാത്തതിനാൽ അവിടെ നിന്നും പിരിച്ചു വിട്ടു. താമസവും, ഭക്ഷണവും ലഭ്യമായി എങ്കിലും ശമ്പളം ഒന്നും കിട്ടിയില്ല. ഭർത്താവ് ജയിലിൽ ആകുമെന്ന് അവസ്ഥ വന്നപ്പോൾ സിപിഎം, മുസ്ളീം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളുടെ സഹായം തേടിയെങ്കിലും അവഗണിച്ചു എന്ന് സിദ്ധിഖിന്റെ ഭാര്യ ഫൗസിയ പറയുന്നു. ഒടുവിൽ കേന്ദ്ര സർക്കാരിന്റെ സഹായം തേടി. തുടർന്ന് ഒമാനിലെ ഇന്ത്യൻ എംബസ്സി വഴി സേവാഭാരതിയുമായി ബന്ധപ്പെട്ടു.

Loading...

ഒമാൻ സർക്കാരിലേക്ക് അടക്കേണ്ട പിഴത്തുകയായ 1000 ഒമാനി റിയാൽ സേവാഭാരതി അടച്ചു. തന്റെ ഭർത്താവിനെ രക്ഷപ്പെടുത്തിയ സേവാഭാരതിയോട് വലിയ കടപ്പാടുണ്ട് എന്ന് ഫൗസിയ പറഞ്ഞു. വിസ തട്ടിപ് നടത്തി ഭർത്താവിനെ ചതിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മേപ്പാടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുമെന്നും അവർ പറഞ്ഞു.

27 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close