കേരളത്തിൽ നടക്കുന്ന കഥ യു എ ഇ യിൽ ചിത്രീകരിക്കുന്നു എന്ന വിശേഷണമുള്ള മലയാള സിനിമ ദി ചലഞ്ച് റീഡിഫൈൻഡ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
കേരളത്തിലെ കഥാ പശ്ചാത്തലം അതേപടി യു എ ഇ യിൽ സെറ്റുകൾ ഇട്ടാണ് സിനിമ ഒരുങ്ങുന്നത്. സംവിധാന സഹായി ആയുള്ള പരിചയസമ്പത്തുമായി സമോദ് ആർ കണ്ണാട്ട് ആണ് സിനിമ സംവിധാനം ചെയുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ദുബായിൽ നടന്നു.
അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, നന്തി നാസർ ,നടി ജസ്ന ജയകുമാർ, ഫ്രെണ്ട്സ് ഓഫ് ചങ്ങനാശ്ശേരി രക്ഷാധികാരി സൈനുദ്ധീൻ സാഹിബ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രഞ്ജിത്ത് രാജഗോപാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജീവ് കോടമ്പള്ളിയാണ്. പുതുമുഖം മഹേഷ് ജീവ, ശ്യാം ഗോപിനാഥ്, മനു മഹേഷ് എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന സിനിമ ഈ വർഷം ഓഗസ്റ്റിൽ പ്രദർശനത്തിനെത്തും. രൂപേഷ് തിക്കോടിയാണ് ക്യാമറക്ക് പിന്നിൽ. പി നന്ദനത്തിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെയാണ്. മേക്കപ്പ് ഷിജി താനൂർ.