ഇന്‍ഡോര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പരിഹസിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്രാജ് സിംഗ് ചൗഹാന്. ‘ ദിഗ് വിജയ് സിംഗ് വളരെ വിചിത്രമായാണ് പെരുമാറുന്നത്. വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം ഇപ്പോള്‍ സങ്കടപ്പെടുകയാണ്. ജനാധിപത്യത്തില്‍ ഓരോ പൗരന്റെയും പ്രഥമ കടമയാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. പത്ത് വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് രേഖപ്പെടുത്തിയില്ല എന്നത്, ജനാധിപത്യത്തോടുള്ള അയാളുടെ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ശിവ്രാജ് സിംഗ് ചൗഹാന് പറഞ്ഞു.
രാജ്ഘര്‍ ലോക്സഭ മണ്ഡലത്തിലെ രഘോഗറിലായിരുന്നു ദിഗ് വിജയ് സിംഗ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ ഇദ്ദേഹം വോട്ട് ചെയ്യാന്‍ പോയിരുന്നില്ല. ആറാം ഘട്ടമായ ഇന്നലെയായിരുന്നു ഇവിടെ വോട്ടെടുപ്പ്. അതേസമയം ദിഗ് വിജയ് സിംഗിന് കമല്‍നാഥില്‍ വിശ്വാസമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും ചൗഹാന് പറഞ്ഞു. അതുകൊണ്ടാണ് പോളിംഗ് സ്റ്റേഷനുകളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയതെന്നും ചൗഹാന് പരിഹസിച്ചു.
മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ് വിജയ് സിംഗ്. ബിജെപിയുടെ സാധ്വി പ്രഗ്യ സിംഗ് ഠാക്കൂറാണ് ദിഗ് വിജയ് സിംഗിന്റെ പ്രധാന എതിരാളി.