യാംഗൂണ്‍: ലാന്റിംഗിനിടെയുണ്ടായ സാങ്കേതിക തകരാറിലും പതറാതെ വിമാനത്തെ അതി സാഹസികതയിലൂടെ നിലത്തിറക്കി പൈലറ്റ്. 89 യാത്രക്കാരുമായി യാംഗൂണില്‍ നിന്ന് മ്യാന്മറിലെ മണ്ടാലെ എയര്‍പോര്‍ട്ടിലേക്ക് എത്തിയ മ്യാന്മര് നാഷണല്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണ് സാഹസികമായി ലാന്റിംഗ് നടത്തിയത്.
റണ്‍വേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടു മുന്‍പാണ് വിമാനത്തിന്റെ മുന്നിലെ ചക്രം പ്രവര്‍ത്തന രഹിതമെന്ന് പൈലറ്റ് മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് അടിയന്തര ലാന്റിംഗ് നടത്തുകയയിരുന്നു. ക്യാപറ്റന് മിയാത് മോയ് ഓങ്ങയാണ് കൃത്യമായ ഇടപെടലിലൂടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. നിലത്തേക്കിറങ്ങിയ വിമാനത്തിന്റെ മുന്‍ഭാഗം നിലത്തു മുട്ടുന്നതിനു മുന്‍പ് തന്നെ പിന്നിലെ ചക്രങ്ങളിലേക്ക് ചായിച്ച് അതിസാഹസികമായി ഇറക്കുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയെങ്കിലും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ കഴിഞ്ഞു. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ്ങിന്റെ ധൈര്യമാണ് യാത്രക്കാരുടെ ജീവന് രക്ഷിച്ചത്. ക്യാപ്റ്റനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.