India

‘ദിഗ്വിജയ് സിംഗ് വോട്ട് ചെയ്യാതിരുന്നത് വലിയ അപരാധം’: പ്രധാനമന്ത്രി

ഭോപ്പാൽ: മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താതിരുന്നത് വലിയ അപരാധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ട് വോട്ട് ചെയ്യാതിരിക്കുന്ന സിംഗിന്റെ നടപടി എന്ത് സന്ദേശമാണ് സമ്മതിദായകർക്ക് നൽകുന്നതെന്നും മോദി ചോദിച്ചു.

ഞായറാഴ്ച നടന്ന ആറാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാൽ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്നു ദിഗ്വിജയ് സിംഗ്. രാജ്ഗഡ് ലോക്സഭാ മണ്ഡലത്തിലെ രാഘവ്ഗഡിലെ വോട്ടറാണ് സിംഗ്.

‘ജനാധിപത്യത്തിന്റെ ഉത്സവമാണ് തിരഞ്ഞെടുപ്പ്. അവിടെ ദിഗ്വിജയ് സിംഗ് വലിയ അപരാധം ചെയ്തിരിക്കുന്നു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വരി നിന്ന് വോട്ട് രേഖപ്പെടുത്തിയപ്പോൾ ദിഗ്വിജയ് സിംഗ് അത് അവഗണിച്ചു.’ പ്രധാനമന്ത്രി പറഞ്ഞു.

‘സിംഗിന്റെ ധാർഷ്ട്യം ഇന്നലെ ഭോപ്പാലിൽ വെച്ച് വെളിച്ചത്ത് വന്നു. ജനങ്ങളാകെ ജനാധിപത്യത്തെ ആഘോഷിക്കുമ്പോൾ ദിഗ്വിജയ് സിംഗ് ജനാധിപത്യത്തെയും ജനങ്ങളെയും തൃണവൽഗണിച്ചു’. നരേന്ദ്ര മോദി കുറ്റപ്പെടുത്തി. താൻ അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വോട്ട് ചെയ്യൂ, എന്നെ രക്ഷിക്കൂവെന്ന് നിങ്ങൾ നിരന്തരം ജനങ്ങളോട് അപേക്ഷിക്കുന്നു. എന്നാൽ നിങ്ങൾ അത് ചെയ്യാതെയുമിരിക്കുന്നു. താങ്കൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഭയമാണോ?’ മോദി ചോദിച്ചു.

മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായി്രുന്നു അദ്ദേഹം.

482 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close