സൊളാൻ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തിലിറങ്ങി നടക്കുന്ന ചിലർ ദിവസവും തന്നെ അധിക്ഷേപിക്കാൻ പുതിയ വാക്കുകൾ അന്വേഷിച്ചു നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ സൊളാനിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത് പറയാതെ വിമർശിച്ചത്. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ നിലവിൽ ജാമ്യത്തിലാണ് ഇരുവരും. ഇത്തരക്കാരുടെ അധിക്ഷേപങ്ങളെ താൻ കാര്യമാക്കാറിലെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിലവിൽ ചില ആളുകൾ തങ്ങളുടെ കാവൽക്കാരനെ അധിക്ഷേപിക്കാൻ നിഘണ്ടുക്കൾ പരിശോധിക്കുകയാണ്. പക്ഷേ നിങ്ങളുടെ കാവൽക്കാരൻ ഇത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.