കുവൈറ്റ് സിറ്റി : ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക് )ന്റെ ആഭിമുഖ്യത്തിൽ വിപുലമായ നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു .”ഫ്ലോറൻസ് ഫിയസ്റ്റ 2019″എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി അബ്ബാസിയയിലെ മറീന ഹാളിൽ വച്ച് നടത്തപ്പെട്ടു.
കുവൈറ്റ് ഓർഗൻ ട്രാൻസ്പ്ലൻറ് സെന്റർ മേധാവി ഡോ. മുസ്തഫ അൽ മൗസാവി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി വെൽ ഫെയർ ബോർഡ് ഡയറക്ടർ അജിത് കുമാർ,ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്റ് ഡോ.സുരേന്ദ്ര നായിക് ,മെട്രോ മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ ഹംസ പയ്യന്നൂർ ,ഇൻഫോക് പാട്രനും അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് അൽ ജഹ്റ ഹോസ്പിറ്റൽ ആയ ഷേർളി അലക്സ് ,ഇൻഫോക് വൈസ് പ്രസിഡന്റ് ലിനി എബ്രഹാം എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
കുവൈറ്റിൽ ദീർഘകാലമായി സുതീർഹമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന നഴ്സസ് നെ ഫലകം നൽകി ആദരിച്ചു. മികച്ച പ്രവർത്തനങ്ങൾക്കുള്ള ബെസ്റ് ഇന്ഫോക്യൻ അവാർഡുകളും ചടങ്ങിൽ കൈമാറി. ഐഡിയ സ്റ്റാർ സിങ്ങർ താരങ്ങളായ ശ്രീനാഥും നിഖിലും അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇൻഫോക് പ്രസിഡന്റ് റോബി മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഫോക് സെക്രെട്ടറി ജെൽജോ മാത്യു സ്വാഗതം ആശംസിക്കുകയും ഇൻഫോക് ട്രഷറർ ലൈജു മാമൻ ജോൺ നന്ദി അറിയിക്കുകയും ചെയ്തു.